Admission 2020 - Instructions to CAP Applicants
ദേവമാതാ കോളജ് കുറവിലങ്ങാട്
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി കേന്ദ്രീകൃത അലോട്ട്മെന്റ് സംവിധാനം (CAP) മുഖേന കുറവിലങ്ങാട് ദേവമാതാ കോളജില്‍ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്.
(താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും വായിച്ച് മനസ്സിലാക്കേണ്ടതാണ്)
1. 2020-21 അദ്ധ്യയന വര്‍ഷം കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈനായി ആയിരിക്കും നടത്തപ്പെടുക. ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിഷനു വേണ്ടി കോളജിലേക്ക് വരേണ്ടതില്ല.
2. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയിലേക്ക് അടക്കേണ്ടതായ അലോട്ട്മെന്റ് ഫീസ് ഓണ്‍ലൈനായി അടച്ച് സ്ഥിര പ്രവേശനമോ / താല്‍ക്കാലിക പ്രവേശനമോ (PERMANENT/TEMPORARY) എന്ന് തെരഞ്ഞെടുത്ത് അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
3. പ്രവേശന രീതി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ CAP അപേക്ഷയും അപ്ലോഡ് ചെയ്തിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ചതിനു ശേഷം സ്ഥിര പ്രവേശനം നേടുവാന്‍ അര്‍ഹരായ വിദ്യാര്‍ഥികളെ കോളജില്‍ നിന്നും അക്കാര്യം ഫോണ്‍ മുഖേന അറിയിക്കുന്നതാണ്.
4. സ്ഥിര പ്രവേശനം നേടുവാന്‍ അര്‍ഹത ലഭിച്ച വിദ്യാര്‍ത്ഥികള്‍ കോളജില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് കോളജ് വെബ്സൈറ്റില്‍ കയറി നിര്‍ദ്ദിഷ്ട ഫീസ് ഓണ്‍ലൈനായി അടയ്ക്കേണ്ടതാണ്. താല്‍ക്കാലിക പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല.
5. https://www.devamatha.ac.in/ എന്ന കോളജ് വെബ്സൈറ്റിലെ Admission 2020 - Online Fee Payment എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് ഫീസ് അടക്കേണ്ടത്. എയ്ഡഡ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടേണ്ടവര്‍ AIDED PROGRAMME - FEE DUE TO COLLEGE എന്ന ശീര്‍ഷകത്തിലും സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടേണ്ടവര്‍ SELF FINANCING - FEE DUE TO COLLEGE എന്ന ശീര്ഷകത്തിലുമാണ് ഫീസ് അടയ്ക്കേണ്ടത്. ഒരു തവണ അടച്ച ഫീസ് തിരികെ നല്കുന്നതോ ശീര്‍ഷകം മാറ്റി നല്കുന്നതോ അല്ല. ആയതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഫീസ് അടക്കേണ്ടതാണ്.
6. ഫീസ് അടച്ചാല്‍ ആ വിവരം കോളജ് ഓഫീസില്‍ അറിയിക്കേണ്ടതാണ്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം യോഗ്യരായ വിദ്യാര്‍ഥികളെ അഡ്മിറ്റ് ചെയ്യുന്നതായിരിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് വിദ്യാര്‍ത്ഥികള്‍ CAP പോര്‍ട്ടലില്‍ നിന്നും പ്രവേശനം സംബന്ധിച്ച കണ്ഫര്മേഷന് സ്ലിപ് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്.
7. കോളജില്‍ സ്ഥിര പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (TC), കോണ്ടക്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനല്‍ പ്രവേശനം നേടിയ ദിവസം മുതല്‍ അഞ്ച് ദിവസത്തിനകം 'പ്രിന്‍സിപ്പാള്‍, ദേവമാതാ കോളജ്, കുറവിലങ്ങാട് പി. ഒ., കോട്ടയം, കേരളം, 686 633' എന്ന വിലാസത്തില്‍ രജിസ്റ്റേര്‍ഡ് തപാല്‍/സ്പീഡ് പോസ്റ്റ് മുഖേന കോളജിലേക്കു അയച്ചു താരേണ്ടതാണ്.
8. ഫീസ് ആനുകൂല്യത്തോട് കൂടി പ്രവേശനം നേടുന്ന SC, ST, OEC വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികളും, ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (വിദ്യാര്‍ത്ഥിയുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള) ഹാജരാക്കിയിട്ടുള്ള GENERAL, OBC വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികളും (എയ്ഡഡ് കോഴ്സുകള്‍ക്ക് മാത്രം ബാധകം) e-grantz വെബ്സൈറ്റ് (https://www.egrantz.kerala.gov.in/) മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതും ആയതിന്റെ പകര്‍പ്പും അനുബന്ധ രേഖകളും (SSLC, പ്ലസ് ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്കിന്റെ അക്കൗണ്ട് വിവരങ്ങള്‍ അടങ്ങുന്ന പേജ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ്) റെഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചതിനുശേഷം കോളജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 04822-230233, 04822-232951
Related link